പ്രതിഷേധ സമരവും ധർണയും

Monday 02 June 2025 1:21 AM IST

മംഗലപുരം: വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് ഇലക്ട്രിക് സിറ്റി ഓഫീസിനുമുന്നിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ സമരവും ധർണയും സംഘടിപ്പിച്ചു. മംഗലപുരം ഇലക്ട്രിക്കൽ മേജർസെക്ഷൻ പരിധിയിൽ കഴിഞ്ഞ അഞ്ചു ദിവസമായി വൈദ്യുതി നിലച്ചിട്ട്. ഇതിനെതിരെ പരാതി പറഞ്ഞ നാട്ടുകാരെ പൊലീസിനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയ കെ.എസ്.ഇ.ബി അധികൃതരുടെ നടപടിക്കെതിരെയായിരുന്നു സമരം. ചിറയിൻകീഴ് നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ അഡ്വ.ജഫേഴ്സൺ ഉദ്ഘാടനം ചെയ്തു. മംഗലപുരം മണ്ഡലം പ്രസിഡന്റ് മൻസൂർ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.കൃഷ്ണകുമാർ, കെ.എസ് അജിത് കുമാർ,മംഗലപുരം പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ അഡ്വ.എസ് ഹാഷിം,ചെമ്പകമംഗലം മണ്ഡലം പ്രസിഡന്റ് ഉദയകുമാരി,പെരുംങ്കുഴി മണ്ഡലം പ്രസിഡന്റ് നിസാർ,ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ വേണുഗോപാലൻ നായർ,അജിത,ബിനു മംഗലപുരം,അഖിലേഷ് നെല്ലിമൂട് അഹമ്മദാലി എസ് എ.കെ തങ്ങൾ,ഷമീർ,സുരേഷ് അമ്മൂസ്,യൂത്ത് കോൺഗ്രസ് നേതാക്കളായ മഹിൻ കുമാർ,വിജിത്ത് എന്നിവർ പങ്കെടുത്തു.