കാലടി സാന്ദീപനി സേവ സമിതി വാർഷികം

Monday 02 June 2025 1:25 AM IST

തിരുവനന്തപുരം: കാലടി സാന്ദീപനി സേവസമിതിയുടെ 25-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി

രജതോത്സവം 2025 ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.എസ്. സോമനാഥ് ഉദ്ഘാടനം ചെയ്തു.

മല്ലിക സുകുമാരൻ വിശിഷ്ടാതിഥിയായി. സേവ പുരസ്‌കാരം നിംസ് ഹോസ്‌പിറ്റൽ എം.ഡി എം.എസ്.ഫൈസൽ ഖാന് നൽകി. സേവസമിതി പ്രസിഡന്റ്‌ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ വി.ശിവകുമാർ, ലിജു.വി നായർ, ഡോ.ജി.വി.ഹരി, സി.അനൂപ് ചന്ദ്രൻ, സി.എസ്.മോഹനൻ, മുരുകൻ തുടങ്ങിയവർ സംസാരിച്ചു. അനൂപ് സ്വാഗതവും ശശികുമാർ നന്ദിയും പറഞ്ഞു.