പുഷ്പകബ്രാഹ്മണ സേവാ സംഘം കുടുംബ സംഗമം
Monday 02 June 2025 12:16 AM IST
ഏഴിലോട്: പുഷ്പകബ്രാഹ്മണ സേവാ സംഘം അറത്തിൽ പ്രാദേശിക സഭയുടെ വാർഷിക ജനറൽ ബോഡി യോഗം കുടുംബ സംഗമമായി പുറച്ചേരി കേശവതീരത്ത് നടന്നു. കേന്ദ്ര ജോയിന്റ് ട്രഷറർ ടി.എം രവീന്ദ്രൻ നമ്പീശൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക പ്രസിഡന്റ് കെ.എം സോമസുന്ദരൻ അദ്ധ്യക്ഷനായി. ടി.എസ് ശ്രീജിത്ത്, വാസുദേവൻ നമ്പീശൻ കാഞ്ഞിരങ്ങാട്, പി.എം.കെ സജിത് കുമാർ, ടി.എം സുരേഷ് ബാബു, ടി.എം ബാലഗോപാലൻ, സി.എം പത്മാവതി, വി.എം വേണുഗോപാലൻ, കൃഷ്ണപ്രസാദ് ഉളിയത്ത് എന്നിവർ പ്രസംഗിച്ചു. കെ.എം ബാലകൃഷ്ണൻ, ടി.എം പരമേശ്വരൻ, ബാലകൃഷ്ണൻ മണിമന്ദിരം, ടി.എം ശ്രീകല സതീഷ്, സരള ശശിധരൻ ഭദ്രപുരം, കലാമണ്ഡലം കെ.എം നാരായണൻ നമ്പീശൻ, ടി.എം സതി രവീന്ദ്രൻ എന്നിവരെ ആദരിച്ചു. പ്രതിഭാ പുരസ്കാരങ്ങളും പഠന സഹായങ്ങളും വിതരണം ചെയ്തു. കലാപരിപാടികളും അരങ്ങേറി.