കവിയൂർ രാഘവൻ അനുസ്മരണം
Monday 02 June 2025 12:17 AM IST
കണ്ണൂർ: കലാസാഹിത്യ സാമൂഹിക രംഗത്തെ കഴിഞ്ഞ ആറര പതിറ്റാണ്ട് കാലമായി നിറസാന്നിദ്ധ്യമായിരുന്ന അക്ഷരഗുരു കവിയൂർ രാഘവന്റെ ഒന്നാം ചരമവാർഷിക ദിനാചരണം ഡെപ്യൂട്ടി മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. മലബാർ റൈറ്റേഴ്സ് ഫോറം കൺവീനർ സുനിൽ മടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് ശശികല സ്വാഗതം പറഞ്ഞു. അക്ഷരഗുരു കാവ്യപ്രതിഭ പുരസ്‌കാരം ശ്രീജ സുനിലിന് ഡെപ്യൂട്ടി മേയർ സമ്മാനിച്ചു. ടി.കെ.ഡി മുഴപ്പിലങ്ങാട്, ഡോ. എൻ.കെ ശശീന്ദ്രൻ, കണ്ണൂർ സരസ്വതി, കലാമണ്ഡലം വനജ, പ്രമീളശ്രീ, സുമ പള്ളിപ്രം എന്നിവരെ ആദരിച്ചു. ശ്രീധരൻ കീഴറ, കവിത കലാഗൃഹം, സംഗീത, ചന്ദ്രൻ മന്ന, കെ. ഉമാവതി കാഞ്ഞിരോട്, ബീന ചേലേരി, രമ ബാലൻ, രാജൻ ബക്കളം, വാസന്തി രാമചന്ദ്രൻ, വിലു ജനാർദ്ദനൻ, സുജാത സത്യനാഥ് പ്രസംഗിച്ചു. കവിയൂർ എഴുതിയ കവിതകൾ ആലപിച്ചു.