'ഭസ്മാന്തം' പ്രകാശനം
Monday 02 June 2025 2:40 AM IST
അമ്പലപ്പുഴ:ഷാജി ജനാർദ്ദനന്റെ ഭസ്മാന്തം എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം കുതിരപ്പന്തി ഉദയാ റീഡിംഗ് റൂം ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.സമസ്ത കേരള സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി ഡോ.നെടുമുടി ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ചിക്കൂസ് ശിവൻ പുസ്തകം ഏറ്റുവാങ്ങി.ആലപ്പുഴ എസ്.ഡി.കോളേജ് മലയാള വിഭാഗം മേധാവി ഡോ. എസ്.അജയകുമാർ,അഡ്വ.ആർ.രാഹുൽ, എ.ഓമനക്കുട്ടൻ,കെ.സന്തോഷ്, കെ.ബി.അജയകുമാർ,സതീഷ് ആലപ്പുഴ,അനിൽ വെള്ളൂർ,പത്മകുമാർ മല്ലപ്പള്ളി, സി.പി.വിജയകുമാർ, സീമാഷിബു, ഡി.ഷിബു, സുന്ദരം കുറുപ്പശേരി, പി.യു.ശാന്താറാം എന്നിവർ സംസാരിച്ചു.