മസ്റ്ററിംഗ് നടത്തണം
Monday 02 June 2025 1:40 AM IST
ആലപ്പുഴ: കേരള കള്ള് വ്യവസായ ക്ഷേമനിധി ബോർഡിൽ നിന്ന് 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 25 മുതൽ ആഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. പരാജയപ്പെടുന്നവർ മസ്റ്ററിംഗ് ഫെയിൽഡ് സർട്ടിഫിക്കറ്റും ലൈഫ് സർട്ടിഫിക്കറ്റും ആലപ്പുഴ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ ഓഫീസിൽ സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കണം. എല്ലാ മാസവും ഒന്നു മുതൽ 20 വരെ മസ്റ്ററിംഗ് നടത്താം. ഇവർക്ക് മസ്റ്ററിംഗ് നടത്തുന്ന മാസം മുതലുള്ള പെൻഷന് മാത്രമേ അർഹതയുള്ളൂ.