സേഫ് പദ്ധതി ധനസഹായം

Monday 02 June 2025 1:43 AM IST

ആലപ്പുഴ: 2006ഏപ്രിൽ 1ന് ശേഷം നിർമ്മിച്ചതും 2020 ഏപ്രിൽ 1ന് ശേഷം ഭവന പുനരുദ്ധാരണത്തിനോ ഭവന പൂർത്തീകരണത്തിനോ സർക്കാർ ധനസഹായം കൈപ്പറ്റാത്തവരും 2.50 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവരുമായ ജില്ലയിലെ പട്ടികവർഗക്കാരിൽ നിന്ന് സേഫ് പദ്ധതി ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ ലഭ്യമാണ്.പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ആലപ്പുഴ സിവിൽ സ്റ്റേഷനിലെ ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലാണ് സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 10. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9496070348.