നീതി ലാബ് ഉദ്ഘാടനം
Monday 02 June 2025 12:45 AM IST
മുഹമ്മ: മുഹമ്മ കായിപ്പുറം സൗഹൃദ വേദി വായനശാലയുടെ രജനി നീതി ലാബിന്റെ ഉദ്ഘാടനം മുൻ എം.പി വി.എം.സുധീരൻ നിർവഹിച്ചു. മദ്യമില്ലെങ്കിലും മനുഷ്യർക്ക് ജീവിക്കാൻ കഴിയുമെന്നത് കൊവിഡ് കാലത്ത് ബോധ്യം വന്നതാണ്. ഒരു കുട്ടി പോലും ലഹരിക്ക് അടിമയാകാതിരിക്കാൻ സൗഹൃദ വേദിപോലുള്ള പ്രസ്ഥാനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് വി.എം.സുധീരൻ പറഞ്ഞു. സുധീർ രാഘവൻ തൈപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.എൽ. ലക്ഷ്മി, വായനശാല പ്രസിഡന്റ് ടി. കുഞ്ഞുമോൻ, സി.ഡി.വിശ്വനാഥൻ, ആർ.വിനോദ്, ടി.വി.സന്തോഷ് തോട്ടുങ്കൽ, സുജിത്ത്,അജീഷ്, സുഗന്ധി എന്നിവർ സംസാരിച്ചു.