മഴക്കാലപാക്കേജ് അനുവദിക്കണം

Monday 02 June 2025 1:47 AM IST

ആലപ്പുഴ: മഴക്കെടുതി കാരണം ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും സൗജന്യ റേഷനും ധനസഹായവും നൽകണമെന്ന് ഓൾ ഇന്ത്യ അഗ്രഗാമി കിസാൻ സഭ ദേശീയ ഉപാദ്ധ്യക്ഷൻ കളത്തിൽ വിജയൻ ആവശ്യപ്പെട്ടു.

മഴക്കാലത്തോടൊപ്പം കൊവിഡ് കേസുകളും റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ ദുരിതബാധിതരെ സഹായിക്കാൻ സർക്കാർ മഴക്കാലപാക്കേജും അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് ഫ്രാൻസിസ് പിൻഹീറോ അദ്ധ്യക്ഷത വഹിച്ചു.സുരേഷ് കരട്ടേടത്ത്, ടി.ചന്ദ്രശേഖരൻ, പ്രദീപ് മച്ചാടൻ,പ്രതാപചന്ദ്രൻ നായർ,മുഹമ്മദ് ബഷീർമുടിക്കോട്,പ്രേംജി,ഷിജി, ദിനേശൻ ഇടുക്കി തുടങ്ങിയവർ സംസാരിച്ചു.