കർണാടകയിൽ 15കാരി കൂട്ടമാനഭംഗത്തിനിരയായി

Monday 02 June 2025 12:10 AM IST

ബംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ 15കാരി കൂട്ടമാനഭംഗത്തിനിരയായി. അക്രമികളിൽ അഞ്ച് പേരെ അറസ്റ്ര് ചെയ്തു. ഒരാൾക്കായി അന്വേഷണം തുടരുകയാണ്. ആറ് മാസങ്ങൾക്ക് മുമ്പാണ് സംഭവം. സുഹൃത്തിനൊപ്പം ബെലഗാവിയിലെ കുന്നിൻ പ്രദേശത്ത് എത്തിയതാണ് പെൺകുട്ടി. അവിടെ വച്ച് ആറ്

യുവാക്കൾ പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പകർത്തുകയും ചെയ്തു. വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി. മാസങ്ങൾക്കുശേഷം മറ്റൊരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി വീണ്ടും ഉപദ്രവിച്ചു. ഇതും ചിത്രീകരിച്ചു. ഭീഷണി തുടർന്നതോടെ പെൺകുട്ടി മാതാപിതാക്കളോട് വിവരം പറയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പോക്‌സോ വകുപ്പുകളടക്കം ചേർത്താണ് കേസ് രജിസ്റ്റർ ചെയ്‌തത്.