പണവും വള്ളവും കവർന്നു
Monday 02 June 2025 1:29 AM IST
കുട്ടനാട്: കൈനകരി ആറ് പങ്ക് പാടശേഖരത്ത് മടവീണതിനെതുടർന്ന് ദുരിത ബാധിതനായ സ്തുതിക്കാട് ഷിബുക്കുട്ടന്റെ വീട്ടിൽ നിന്ന് 25000 രൂപയും വള്ളവും മോഷ്ടിച്ചു. സ്വർണ്ണം പണയംവച്ച പണമാണ് കവർന്നത്.
മടവീണ ദിവസം ഷിബുക്കുട്ടന്റെ പിതാവ് രാമചന്ദ്രന് നെഞ്ചുവേദന അനുഭപ്പെട്ടതിനെ തുടർന്ന് കുടുംബാംഗങ്ങളെല്ലാവരും ചേർന്ന ആലപ്പുഴ മെഡിക്കൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുന്ന തിരക്കിലായിരുന്നു.
അതിനാൽ വീട്ടിൽ വെള്ളംകയറിയ സമയത്ത് ആരും ഉണ്ടായിരുന്നില്ല. ഈ തക്കം നോക്കിയായിരുന്നു മോഷണം. ഷിബുക്കുട്ടന്റെ പരാതി തുടർന്ന് കേസ്സെടുത്ത പുളിങ്കുന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. 2023ലെ മടവീഴ്ചയിലും പ്രദേശത്ത് മോഷണം നടന്നിരുന്നു. അതിനാൽ മടവീഴ്ചയുണ്ടായ സ്ഥലങ്ങളിൽ രാത്രികാല നിരീക്ഷണം നടത്താൻ പൊലീസ് തയ്യാറാകണമെന്ന് വാർഡ് അംഗം കെ.എ പ്രമോദ് പറഞ്ഞു.