സ്‌കൂളിന് സ്വന്തം കെട്ടിടം പണിയും

Monday 02 June 2025 12:30 AM IST

തൃശൂർ: 100 വർഷത്തിലധികമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പുന്നയൂർ നോർത്തിലെ ജി.എം.എൽ.പി സ്‌കൂളിന് സ്വന്തമായ കെട്ടിടം യാഥാർത്ഥ്യമാകുന്നു. കെട്ടിട നിർമ്മാണത്തിനായി 99.5 ലക്ഷം രൂപ എൻ.കെ അക്ബർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്‌കൂളിന് അനുവദിച്ചു. പൂർവ്വ വിദ്യാർത്ഥിയും വ്യവസായിയുമായ തടാകം ഫൗണ്ടേഷൻ ചെയർമാൻ കുഞ്ഞിമുഹമ്മദ് ഹാജി സൗജന്യമായി 30.25 സെന്റ് സ്ഥലം നൽകിയിരുന്നു. 25ന് ഭൂമിയുടെ ദാനാധാരം മന്ത്രി ഡോ. ആർ ബിന്ദു, എം.വി കുഞ്ഞിമുഹമ്മദ് ഹാജിയിൽ നിന്നും ഏറ്റുവാങ്ങി. അന്ന് തന്നെ വിദ്യാലയത്തിന് സ്വന്തമായി ലഭിച്ച ഭൂമിയിൽ കെട്ടിടം നിർമ്മിച്ചു നൽകുമെന്ന് എൻ.കെ അക്ബർ എം.എൽ.എ ഉറപ്പ് നൽകിയതായി മന്ത്രി അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് എം.എൽ.എ ഫണ്ട് പാസാക്കിയത്.