തിരഞ്ഞെടുപ്പുകൾ ശല്യമാകുന്നത് ഫാസിസ്റ്റ് പ്രവണത
Monday 02 June 2025 12:37 AM IST
തൃശൂർ: തിരഞ്ഞെടുപ്പുകൾ ശല്യമായി തോന്നുന്നത് ഫാസിസ്റ്റ് പ്രവണതയുടെ പ്രത്യക്ഷലക്ഷണമാണെന്ന് എൻ.സി.പി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കെ രാജൻ. പ്രൊഫ. കെ.ബി ഉണ്ണിത്താന്റെ എട്ടാം ചരമവാർഷിക ദിനത്തിൽ എൻ.സി.പി (എസ്) തൃശൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.സി.പി (എസ്)ബ്ലോക്ക് പ്രസിഡന്റ് മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.ബി ഉണ്ണിത്താൻ മാസ്റ്റർ വിദ്യാഭ്യാസ പുരസ്‌കാരം പ്രൊഫ. ജയലക്ഷ്മി ഉണ്ണിത്താൻ പൂങ്കുന്നം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ടി.പി അലന് നൽകി അനുമോദിച്ചു.അഡ്വ. രഘു കെ. മാരാത്ത്, വേണു വെണ്ണറ,സി.എൽ ജോയ്, സി.ആർ സജിത്ത്, വിജിത വിനുകുമാർ, ഇ.എ ദിനമണി, ടി.ജി സുന്ദർലാൽ,ഉല്ലാസ് കൃഷ്ണൻ, ഉണ്ണികൃഷ്ണൻ പുലരി എന്നിവർ സംസാരിച്ചു.