പുതിയ കെട്ടിടം ഉദ്ഘാടനം
Tuesday 03 June 2025 12:01 AM IST
കോട്ടയം : നെടുംകുന്നം ഗവ.ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു. 3.52 കോടി രൂപ ചെലവിട്ട് 10020 ചതുരശ്ര അടി വിസ്തൃതിയിൽ 2 നിലകളിലായാണ് കെട്ടിടം. എട്ട് ക്ലാസ് മുറികൾ, ലൈബ്രറി റൂം, സ്റ്റാഫ് റൂം, ഓഫീസ് റൂം, കൗൺസലിംഗ് റൂം, ചികിത്സാ റൂം, രണ്ടു നിലയിലുമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി വിശാലമായ ടോയ്‌ലെറ്റ് സൗകര്യം എന്നിവയുണ്ട്. ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗർ അദ്ധ്യക്ഷയായി. ലഹരിക്കൊരു ചെക്ക് പദ്ധതി കളക്ടർ ജോൺ വി.സാമുവൽ ഉദ്ഘാടനം ചെയ്തു. പൂർവാദ്ധ്യാപകരേയും മുൻ പി.ടി.എ ഭാരവാഹികളേയും ആദരിച്ചു. പ്രിൻസിപ്പൽ ജി സുരേഷ് സ്വാഗതവും, ഹെഡ്മിസ്ട്രസ് ജയശ്രീ എം.കെ നന്ദിയും പറഞ്ഞു.