പഠനോപകരണ വിതരണം
Tuesday 03 June 2025 12:03 AM IST
കാഞ്ഞിരപ്പള്ളി : ഇടച്ചോറ്റി സരസ്വതി ദേവി ക്ഷേത്രത്തിൽ വിദ്യാവിജയപൂജയും, സൗജന്യ പഠനോപകരണ വിതരണവും നടത്തി. എസ്. എൽ. സി., പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ ഉപഹാരം നൽകി ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. സാജൻ കുന്നത്ത് ആദരിച്ചു. ക്ഷേത്രം രക്ഷധികാരി പുത്തൂർ പരമേശ്വരൻ നായർ, വാർഡ് മെമ്പർ സോഫി ജോസഫ്, മനോജ് ശാസ്ത്രികൾ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം മുഖ്യകാര്യദർശി സരസ്വതി തീർത്ഥപാദ സ്വാമി, ക്ഷേത്രം മേൽശാന്തി കണ്ണപ്പദാസ് തുടങ്ങിയവർ നേതൃത്വം നൽകി.