പ്രവേശനോത്സവം സംഘടിപ്പിച്ചു

Tuesday 03 June 2025 12:44 AM IST

വൈക്കം : കുലശേഖരമംഗലം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രവേശനോത്സവം ഗായിക സൗമ്യ നിതേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എസ്. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പ്രീതി മുഖ്യപ്രഭാഷണം നടത്തി. മുൻ കടുത്തുരുത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രീത രാമചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു പ്രദീപ്, വാർഡ് മെമ്പർ പോൾ തോമസ്, പ്രിൻസിപ്പൾ എൻ.അനിത, ഹെഡ്മിസ്ട്രസ് കെ.എം.വിജയലക്ഷ്മി, സ്‌കൂൾ കൗൺസിലർ മുന്നു ജോർജ്, പി. രാജേന്ദ്രപ്രസാദ്, ജി. ഷീല, പി.എച്ച്.ശ്രീജ എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.