അങ്കണവാടി കെട്ടിടം ഉദ്ഘാടനം
Tuesday 03 June 2025 12:48 AM IST
കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രാമപഞ്ചായത്തിലെ പാലമ്പ്ര വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ ഡ്രീംലാൻഡ് അങ്കണവാടിക്കെട്ടിടത്തിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ്, എം.ജി.എൻ.ആർ.ഇ.ജി.എസ്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത പദ്ധതികളിലൂടെ 16 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നിർമ്മാണം. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പി. ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി എന്നിവർ പ്രസംഗിച്ചു.