എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ
Tuesday 03 June 2025 12:49 AM IST
കോട്ടയം : എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ. പാലക്കാട് പുത്തൻപീടികയിൽ അലി ഇക്ബാൽ (35), കോട്ടയം പെരുമ്പായിക്കാട് പവിത്രം സതീഷ് കുമാർ (51), അമയന്നൂർ കോയിക്കൽ സുധിൻ (31) എന്നിവരെയാണ് കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ കിടങ്ങൂർ തെക്ക് ഭാഗത്തുള്ള വടക്കേനകത്ത് വീട്ടിലാണ് സംഭവം. വില്പനയ്ക്കായി സൂക്ഷിച്ച 13 ഗ്രാം കഞ്ചാവും 2.66 ഗ്രാം എം.ഡി.എം.എയും കണ്ടൈടുത്തു.