വിദ്യാമിത്രം പദ്ധതി

Tuesday 03 June 2025 12:58 AM IST

ചങ്ങനാശേരി : ചങ്ങനാശേരി ക്ലബിന്റെ വിദ്യാമിത്രം പദ്ധതി 2025 അസംപ്ഷൻ കോളേജ് പ്രിൻസിപ്പൽ ഡോ.റാണി മരിയ തോമസ് ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരിയിലെയും സമീപ പഞ്ചായത്തുകളിലെയും സമർത്ഥരായ 150 വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് തോമസ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സതീഷ് വലിയവീടൻ, ജോയിന്റ് സെക്രട്ടറി സോണി ജോസഫ് എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. റൂബിൾ രാജ് സ്വാഗതവും, സെക്രട്ടറി അബു വർക്കി നന്ദിയും പറഞ്ഞു.