കേരള കേന്ദ്ര സർവകലാശാല: പി.ജി രജിസ്‌ട്രേഷൻ എട്ട് വരെ നീട്ടി
Monday 02 June 2025 9:27 PM IST
കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിലെ വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ ജൂൺ എട്ട് വരെ നീട്ടി. രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തിയ പൊതുപ്രവേശന പരീക്ഷ (സിയുഇടി പിജി)യിൽ പങ്കെടുത്തവർക്ക് സർവകലാശാലയുടെ വെബ്‌സൈറ്റ് www.cukerala.ac.in സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം. പത്തിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് അന്നേ ദിവസം ഇ മെയിലിലൂടെ അറിയിപ്പ് ലഭിക്കും. താത്പര്യമുള്ളവർ ജൂൺ 12നുള്ളിൽ ഇ മെയിലിൽ സ്ഥിരീകരണം നൽകണം. ജൂൺ 16 മുതൽ 18 വരെ ആദ്യ ഘട്ട പ്രവേശനം നടക്കും. ജൂലായ് രണ്ട് മുതൽ ക്ലാസ്സുകൾ ആരംഭിക്കും. 26 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണ് സർവകലാശാല നടത്തുന്നത്.