സ്‌കൂളുകളിൽ 'സർപ്പ' വളണ്ടിയർ എത്തും

Monday 02 June 2025 9:29 PM IST

കണ്ണൂർ: സ്‌കൂളുകളിലും പരിസരങ്ങളിലും വിഷപ്പാമ്പുകളുടെ സാന്നിധ്യം ഒഴിവാക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തെ സ്‌കൂളുകളിൽ വനം വകുപ്പിന്റെ 'സർപ്പ' വളണ്ടിയർമാർ പരിശോധന . സ്‌കൂൾ അധികൃതരോ പിടിഎ ഭാരവാഹികളോ അറിയിക്കുന്നത് പ്രകാരമാണ് പരിശോധന. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സുരക്ഷയ്ക്കായി വനം വകുപ്പ് നൽകുന്ന സുപ്രധാനമായ സേവനമാണിതെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പരിശോധനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓരോ ജില്ലയിലെയും സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാർക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ നിർദേശം നൽകിയിട്ടുണ്ട്. സർപ്പ വളണ്ടിയർമാരുടെ സഹായം ആവശ്യമുള്ള സ്‌കൂൾ അധികൃതർക്ക് അതാത് ജില്ലയിലെ സാമൂഹിക വനവൽകരണ വിഭാഗവുമായോ സഹായങ്ങൾക്കും അന്വേഷണങ്ങൾക്കും ബന്ധപ്പെടാം. വനംവകുപ്പിന്റെ ടോൾ ഫ്രീ നമ്പർ 1800 425 4733. സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ കണ്ണൂർ 9447979151, കാസർകോട് 9447979152.