ദിനേശ് എളമ്പിലാന് യാത്രയയപ്പ്

Monday 02 June 2025 9:43 PM IST

പഴയങ്ങാടി:സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറിയും പതിനാലു വർഷമായി കല്യാശ്ശേരി മണ്ഡലം എം.എൽ.എമാരുടെ പേഴ്സണൽ അസിസ്റ്റന്റുമായി ദിനേശൻ എളബിലാന് യാത്രയയപ്പ് നൽകി. മുൻ എം.എൽ.എ ടി.വി.രാജേഷ് ഉദ്ഘാടനം. നിർവ്വഹിച്ചു മാടായി ബാങ്ക് എരിപുരം പി.സി.സി ഹാളിൽ നടന്ന ചടങ്ങിൽ എം.വിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.പത്മനാഭൻ,ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരൻ, ബാബു രാജേന്ദ്രൻ, എസ്.കെ.ആബിദ, ഡി. വിമല, എസ്.യു.റഫീഖ്, പി.ടി.സുരേഷ് ബാബു , പി.ഗോവിന്ദൻ, പി.പി.ദാമോദരൻ, ടി.രാജൻ, സന്തോഷ് സിബി, ബി.ഹംസ ഹാജി, സുനിൽ കൊയിലേരിയൻ, കേരള ക്ളേയ്സ് എം.ഡി ആനക്കൈ ബാലകൃഷ്ണൻ, കെ.ജി.കൃഷ്ണകുമാർ, പി.പി.മുകുന്ദൻ, ദിനേശ് എളമ്പിനാൽ തുടങ്ങിയവർ സംസാരിച്ചു.ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്ക്കാരിക സർവീസ് മേഖലയിലെ നിരവധി പേർ പങ്കെടുത്തു.