അനുഷ്‌ക ഷെട്ടിയുടെ ഘാട്ടി  ജൂലായ് 11 ന്

Tuesday 03 June 2025 3:45 AM IST

അ​നു​ഷ്‌​ക​ ​ഷെ​ട്ടി​, ​ക്രി​ഷ് ​ജാ​ഗ​ർ​ലാ​മു​ഡി​ ​ചി​ത്രം​ ​ഘാ​ട്ടി​ ​ജൂ​ലാ​യ് 11​ന് ​ആ​ഗോ​ള​ ​റി​ലീ​സാ​യി​ ​എ​ത്തും.​ ​ത​മി​ഴ് ​ന​ട​ൻ​ ​വി​ക്രം​ ​പ്ര​ഭു​ ​ചി​ത്ര​ത്തി​ൽ​ ​ദേ​സി​ ​രാ​ജു​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. അ​നു​ഷ്‌​ക​ ​ഷെ​ട്ടി,​ ​വി​ക്രം​ ​പ്ര​ഭു​ ​എ​ന്നി​വ​ർ​ ​മ​റ്റു​ ​ചി​ല​ർ​ക്കൊ​പ്പം​ ​വ​ലി​യ​ ​ഭാ​ണ്ഡ​കെ​ട്ടു​ക​ളു​മാ​യി​ ​ഒ​രു​ ​ന​ദി​ ​കാ​ൽ​ ​ന​ട​യാ​യി​ ​വെ​ള്ള​ത്തി​ൽ​ ​ക​ഴു​ത്തോ​ളം​ ​മു​ങ്ങി​യ​ ​രീ​തി​യി​ൽ​ ​മു​റി​ച്ചു​ ​ക​ട​ക്കു​ന്ന​ ​ദൃ​ശ്യ​മാ​ണ് ​പു​തി​യ​ ​പോ​സ്റ്റ​റി​ൽ​ ​കാ​ണു​ന്ന​ത്.​ ​'​വി​ക്ടിം,​ ​ക്രി​മി​ന​ൽ,​ ​ലെ​ജ​ൻ​ഡ്'​ ​എ​ന്നാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പോ​സ്റ്റ​റി​ൽ​ ​ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ ​ടാ​ഗ്‌​ലൈ​ൻ. ഗം​ഭീ​ര​ ​ആ​ക്ഷ​ൻ​ ​രം​ഗ​ങ്ങ​ൾ​ക്കൊ​പ്പം​ ​ആ​ക​ർ​ഷ​ക​മാ​യ​ ​ഒ​രു​ ​പ്ര​ണ​യ​ക​ഥ​യി​ലേ​ക്ക് ​കൂ​ടി​ ​വി​ര​ൽ​ ​ചൂ​ണ്ടു​ന്നു​ണ്ട്.​ ​യു​വി​ ​ക്രി​യേ​ഷ​ൻ​സ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്,​ ​രാ​ജീ​വ് ​റെ​ഡ്ഡി​യും​ ​സാ​യ് ​ബാ​ബു​ ​ജാ​ഗ​ർ​ല​മു​ഡി​യും​ ​ചേ​ർ​ന്നാ​ണ്.​ ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​റും,​ ​ഗ്ലി​മ്പ്സ് ​വീ​ഡി​യോ​യും​ ​മി​ക​ച്ച​ ​പ്രേ​ക്ഷ​ക​ ​ശ്ര​ദ്ധ​ ​നേ​ടി​യി​രു​ന്നു.​ ​ബി​ഗ്ബ​ഡ്ജ​റ്റി​ൽ​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്രം​ ​തെ​ലു​ങ്ക്,​ ​ത​മി​ഴ്,​ ​ക​ന്ന​ഡ,​ ​മ​ല​യാ​ളം,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ൽ​ ​റി​ലീ​സ് ​ചെ​യ്യും.​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​മ​നോ​ജ് ​റെ​ഡ്ഡി​ ​ക​ട​സാ​നി,​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​:​ ​നാ​ഗ​വെ​ല്ലി​ ​വി​ദ്യാ​ ​സാ​ഗ​ർ,​ ​എ​ഡി​റ്റ​ർ​:​ ​ചാ​ണ​ക്യ​ ​റെ​ഡ്ഡി​ ​തു​രു​പ്പു,​ ​വെ​ങ്ക​ട്ട് ​എ​ൻ​ ​സ്വാ​മി,​ ​ക​ലാ​സം​വി​ധാ​യ​ക​ൻ​:​ ​തോ​ട്ട​ ​ത​ര​ണി,​ ​സം​ഭാ​ഷ​ണ​ങ്ങ​ൾ​:​ ​സാ​യ് ​മാ​ധ​വ് ​ബു​റ,​ ​ക​ഥ​:​ ​ചി​ന്താ​കി​ന്ദി​ ​ശ്രീ​നി​വാ​സ് ​റാ​വു,​ ​സം​ഘ​ട്ട​നം​:​ ​രാം​ ​കൃ​ഷ​ൻ,​ ​പി.​ആ​ർ.​ഒ​:​ ​ശ​ബ​രി.