നിർമ്മൽകൃഷ്ണ തട്ടിപ്പ്: വൃക്ഷങ്ങൾ മുറിച്ചു കടത്തിയതായി സമിതി
Tuesday 03 June 2025 1:51 AM IST
പാറശാല: നിർമ്മൽ കൃഷ്ണാ സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കോടതി അറ്റാച്ച് ചെയ്ത കമ്പനി വക വസ്തുക്കളിൽ ചിലർ അതിക്രമിച്ചു കടന്ന് വൻ വൃക്ഷങ്ങൾ ഉൾപ്പെടെ മുറിച്ചു കടത്തിയതായി സംരക്ഷണസമിതി. സംഭവത്തിനെതിരെ സമിതി ഡി.ആർ.ഒ, എസ്.പി എന്നിവർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് പളുകൽ പൊലീസിന് പരാതി നൽകി. തുടർന്ന് നടപടി ഉണ്ടാകാത്തപക്ഷം അധികാരികൾക്കെതിരെ കോടതി അലക്ഷ്യത്തിന് ഉൾപ്പെടെ പരാതി സമർപ്പിക്കുമെന്ന് സമിതി പ്രസിഡന്റ് അറിയിച്ചു. മരം മുറിക്കുന്നതിന് പിന്നിൽ പളുകൽ പഞ്ചായത്തിലെ ഒരു മുതിർന്ന കൗൺസിലർ ആണെന്നാണ് ആരോപണം.