ഭാര്യയെ ചവിട്ടി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

Tuesday 03 June 2025 3:02 AM IST

ആര്യനാട്:ഭാര്യയെ ചവിട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. വീട്ടിൽ മദ്യപിച്ച് എത്തി സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ ശാരീരികവും മാനസികവുമായി ഉപദ്രവിക്കുകയും പരിസര വാസികൾക്ക് ഉൾപ്പടെ ശല്യവുമായ വെള്ളനാട് വെളിയന്നൂർ നടുവിള വീട്ടിൽ രഞ്ചി ടൈറ്റസി(41)നെയാണ് ആര്യനാട് പൊലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ 27 രാത്രി 9.30തോടെ രഞ്ചി ടൈറ്റസ് ഭാര്യയോട് കഴിക്കാൻ ഭക്ഷണം ആവശ്യപ്പെടുകയും ഭക്ഷണം നൽകിയ ശേഷം ഹാളിൽ കിടന്ന ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിക്കുകയും ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.മർദ്ദനത്തെ തുടർന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഭാര്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആര്യനാട് പൊലീസ് ഇൻസ്പെക്ടർ വി.എസ്.അജീഷ്, എസ്.ഐ വേണു,സി.പി.ഒമാരായ പ്രശാന്ത്,അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.