ആദരവും കരിയർ ഗൈഡൻസ് ക്ലാസ്സും
Tuesday 03 June 2025 12:28 AM IST
മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ എല്ലാ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ആദരവും കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു. ബ്ലോക്കുപഞ്ചായത്തംഗം പി.എസ്.ശ്രീലത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡു മെമ്പറുമായ അഡ്വ.എം.സന്തോഷ് കുമാർഅദ്ധ്യക്ഷത വഹിച്ചു. വാർഡു വികസന സമിതി കൺവീനർ ഷാജി.കെ. അവിട്ടം സ്വാഗതവും വികസന സമിതിയംഗവും മുൻ ബ്ലോക്കുപഞ്ചായത്തംഗവുമായ ടി. രാജീവ് നന്ദിയും പറഞ്ഞു. കുടുംബശ്രീ എ.ഡി.എസ് പ്രസിഡന്റ് ലജിതാ തിലകൻ വിജയികളെ പരിചയപ്പെടുത്തി. ശ്രീജ സജീവൻ ,മിനി സന്തോഷ്, പി.പി.രാജു , ബിജു കുഴക്കിയിൽ , സുജിത്ത് സുലോചനാലയം എന്നിവർ സംസാരിച്ചു.