കുടുംബങ്ങൾക്ക് ധനസഹായം നൽകണം

Tuesday 03 June 2025 12:28 AM IST

ആലപ്പുഴ :വെള്ളപ്പൊക്കം മൂലം ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 10000രൂപ

വീതം സർക്കാർ നൽകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

ക്യാമ്പുകളിൽ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

കുട്ടനാട് താലൂക്ക് ഓഫീസിലെ അവലോകയോഗത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഉറപ്പുവരുത്തണമെന്നും സുഗമമായ ഗതാഗതത്തിന് ബസ്, ബോട്ട് സർവീസുകൾ ലഭ്യമാക്കണമെന്നും നിർദ്ദേശിച്ചു.