കർഷകർക്ക് അടിയന്തര സഹായമെത്തിക്കണം

Monday 02 June 2025 10:30 PM IST

കായംകുളം: കാർത്തികപ്പള്ളി താലൂക്കിൽ കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കണമെന്ന് കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. വിവിധ പ്രദേശങ്ങളിൽ വലിയ തോതിൽ കൃഷി നാശമുണ്ടായി .തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തുടങ്ങിയ മേഖലകളിൽ കടലാക്രമണം മൂലം ജനങ്ങൾ കൊടിയ ദുരിതത്തിലാണ്. പ്രസിഡന്റ് ബിജു തണൽ അദ്ധ്യക്ഷത വഹിച്ചു. മുഞ്ഞിനാട്ട് രാമചന്ദ്രൻ, ആർ.നന്മജൻ,ശ്രീദേവി രാജു,പി.വിജയൻ,ടി.ചന്ദ്രൻ,അലക്സാണ്ടർ,വേണു,സജു പൊടിയൻ എന്നിവർ സംബന്ധിച്ചു.