മാരത്തോൺ സംഘടിപ്പിച്ചു

Tuesday 03 June 2025 12:30 AM IST

കുട്ടനാട്. പുകയില രഹിത ജീവിത ശൈലി യുവാക്കളിലും കുട്ടികളിലും വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ലോകപുകയിലവിരുദ്ധ ദിനമായ മേയ് 31ന് കുട്ടനാ ട്എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ റൺ എഗൻസ്റ്റ് റ്റുബാക്കോ ആൻഡ് ഡ്രഗ്സ് മാരത്തോൺ സംഘടിപ്പിച്ചു.

എടത്വാ സെന്റ് അലോഷ്യസ് കോളേജിൽ നിന്ന് ആരംഭിച്ച മാരത്തോൺ എടത്വാ ടൗണുൾപ്പെടെ ചുറ്റി തിരികെ കോളേജിലെത്തി സമാപിച്ചു. കോളേജ് വിദ്യാർത്ഥികൾ, എടത്വാ ടൗൺക്ലബ് അംഗങ്ങൾ എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ മാരത്തോണിൽ പങ്കെടുത്തു. എടത്വാ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ബിജോയ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള മെമന്റോ കുട്ടനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. ജയരാജ് വിതരണം ചെയ്തു.