ട്രീ ബാങ്കിംഗ് ധനസഹായത്തിന് അപേക്ഷിക്കാം

Monday 02 June 2025 10:32 PM IST

ആലപ്പുഴ: സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വൃക്ഷം വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയായ ട്രീ ബാങ്കിംഗ് പദ്ധതിക്ക് അപേക്ഷകൾ ക്ഷണിച്ചു.

ജില്ലയിൽ സ്വന്തമായി ഭൂമിയുള്ളവർക്കും കുറഞ്ഞത് 15 വർഷം ലീസിന് ഭൂമി കൈവശമുള്ളവർക്കും ഭൂമിയുമായി ബന്ധപ്പെട്ട രേഖകളുമായി ആലപ്പുഴ, ചെങ്ങന്നൂർ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസുകളിൽ രജിസ്റ്റർ ചെയ്യാം.

അവസാന തീയതി ജൂൺ 20. വിശദവിവരങ്ങൾക്ക് കൊമ്മാടി അസി. ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസ് 0477-2246034,