ഐ.എച്ച്. ആർ. ഡിയിൽ ഡിഗ്രി പ്രവേശനം

Monday 02 June 2025 10:33 PM IST

ആലപ്പുഴ: മാവേലിക്കര ഐ.എച്ച്.ആർ.ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നാല് വർഷ ഡിഗ്രി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

ബി.എസ് സി കംപ്യൂട്ടർ സയൻസ്, ബി.സി.എ, ബി.എസ്.സി ഇലക്‌ട്രോണിക്‌സ്, ബികോം ബി.ഐ.എസ്, ബികോം ഫിനാൻസ്, ബികോം ടാക്‌സേഷൻ, ബി.ബി.എ എന്നീ കോഴ്സുകളിലാണ് പ്രവേശനം. 50 ശതമാനം സീറ്റിൽ കേരള യൂണിവേഴ്‌സിറ്റിയും 50 ശതമാനം സീറ്റിൽ കോളേജും മെരിറ്റടിസ്ഥാനത്തിൽ അഡ്മിഷൻ നടത്തും. admissions.keralauniversity.ac.in -ൽ രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പരുമായി ihrdadmissions.org എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. അവസാന തീയതി: 7 . ഫോൺ: 8547005046, 9562771381, 9447032077.