ഓരോ അഞ്ച് മിനിട്ടിലും തനിയെ സ്‌ക്രീൻഷോട്ട്, ഞെട്ടാൻപോലും ആവാതെ ഉത്തരകൊറിയ

Tuesday 03 June 2025 1:55 AM IST

ലോകത്തിന് ഞെട്ടലുണ്ടാക്കിയ പല കാര്യങ്ങളും ഉത്തര കൊറിയൻ ലേബലിൽ നമ്മൾ കേട്ടിട്ടുമുണ്ട്. 2024ന്റെ അവസാനത്തിൽ ബ്രിട്ടീഷ് മാദ്ധ്യമമായ ബി.ബി.സിക്ക് ഉത്തര കൊറിയയിൽ നിന്ന് കടത്തപ്പെട്ട ഒരു സ്മാർട്ട്‌ഫോൺ ലഭിച്ചു. രാജ്യത്തെ ഭരണകർത്താവായ കിംജോംഗ് ഉൻ ഏർപ്പെടുത്തിയ അതികഠിനമായ സെൻസർഷിപ്പിന്റെയും നിരീക്ഷണത്തിന്റെയും വിവരങ്ങളായിരുന്നു അതിൽ.ലോകം ഒരിക്കൽകൂടി ഞെട്ടി.