സുപ്രീംകോടതി നിർദ്ദേശം, നീറ്റ് പി.ജി പരീക്ഷ മാറ്റി
Tuesday 03 June 2025 12:09 AM IST
ന്യൂഡൽഹി: ജൂൺ 15ന് നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പി.ജി പരീക്ഷ മാറ്റിയതായി NBEMS അറിയിച്ചു. ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് ക്രമീകരണങ്ങൾ ഒരുക്കാനാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.