ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി

Tuesday 03 June 2025 3:11 AM IST

വിഴിഞ്ഞം: ആളൊഴിഞ്ഞ പറമ്പിൽ ഒരുമാസം പഴക്കമുള്ള തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. വെങ്ങാനൂർ വെണ്ണിയൂർ തൃപ്പല്ലിയൂർ തോടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സംഭവം.

ഇന്നലെ രാവിലെ 9.20ഓടെ ശീമച്ചക്ക എടുക്കാനെത്തിയ കുട്ടികളാണ് അസ്ഥികൂടം കണ്ടത്. ഇവർ പറഞ്ഞതനുസരിച്ച് വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തായി ഷർട്ട്,ലുങ്കി,മാല,കല്ലുവച്ച മോതിരം,കൈയിൽ കെട്ടിയിരുന്ന നൂലുകളും കണ്ടെത്തിട്ടുണ്ട്. സംഭവ സ്ഥലത്തിന് കുറച്ചകലെയുള്ള തെങ്ങ് കയറ്റക്കാരനായ ജോയിയെ ഒരു മാസത്തിലേറെയായി കാണാനില്ലായിരുന്നു. അസ്ഥികൂടം ജോയിയുടേതാണെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചെങ്കിലു പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ഡി.എൻ.എ പരിശോധനാഫലം വന്നാൽ മാത്രമേ തിരിച്ചറിയാനാകൂവെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ ആർ.പ്രകാശ് പറഞ്ഞു. ഫോറൻസിക് വിഭാഗമെത്തി തെളിവുകൾ ശേഖരിച്ചു.