കാപ്പ നിയമം ലംഘിച്ചു, ഗുണ്ട അറസ്റ്റിൽ
Tuesday 03 June 2025 4:15 AM IST
പാറശാല: കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്ന ചെങ്കൽ വട്ടവിള കുന്നൻവിള സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ ശംഭു എന്ന് വിളിക്കുന്ന സുമേഷ് (29) അറസ്റ്റിലായി.കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
കഴിഞ്ഞ രണ്ടാഴ്ച മുൻപ് നാട്ടിലെത്തിയ പ്രതി കുന്നൻവിള സ്വദേശിയായ അഖിൽജോൺ എന്ന യുവാവിനെ ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുയും ചെയ്തിരുന്നു.തുടർന്ന് ഒളിവിൽപോയ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പാറശാല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജി.എസ്.എസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ദീപു.എസ്.എസ്, സി.പി.ഒമാരായ റോയ്,രഞ്ജിത്ത്.പി.രാജ്, സംഗീത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.