പഠനോപകരണങ്ങളുടെ വിതരണം

Tuesday 03 June 2025 1:45 AM IST

തിരുവനന്തപുരം: ഇലക്ട്രിക് വെഹിക്കിൾ ഓണേഴ്സ് കേരള (ഇ-വോക്) ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ മണക്കാട് കുര്യാത്തി ഗവ.എൽ.പി സ്കൂളിൽ നടത്തിയ പഠനോപകരണങ്ങളുടെ വിതരണം ജില്ലാ ചെയർമാൻ എം.അബ്ദുൾ സത്താർ നിർവഹിച്ചു. പ്രഥമാദ്ധ്യാപിക ഷീബ സി.ഗോപൻ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് സബീന ബീഗം,അനൂപ് കുമാർ,വി.വിമൽ പ്രകാശ്,മനോജ് കുമാർ, വിഷ്ണു, അഞ്ജന തുടങ്ങിയവർ പങ്കെടുത്തു.