വിദ്യാനിധി വിദ്യാഭ്യാസ പുരസ്കാരം
Tuesday 03 June 2025 1:46 AM IST
തിരുവനന്തപുരം: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് നൽകുന്ന വിദ്യാനിധി വിദ്യാഭ്യാസ പുരസ്കാരം ഇന്ന് വൈകിട്ട് 3.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ വിതരണം ചെയ്യും.350ഓളം വിദ്യാർത്ഥികൾക്കാണ് പുരസ്കാരം നൽകുന്നത്.കെ.മുരളീധരൻ,മജീഷ്യൻ ഗോപിനാഥ് മുതുകാട്,ഡോ.സഹദുള്ള,കാവാലം ശ്രീകുമാർ,പന്തളം ബാലൻ തുടങ്ങിയവർ പങ്കെടുക്കും.