പ്രവേശനോത്സവം

Tuesday 03 June 2025 2:47 AM IST

വിഴിഞ്ഞം:വെള്ളായണി ശ്രീഅയ്യങ്കാളി മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്പോർട്‌സ്‌ സ്‌കൂളിൽ പ്രവേശനോത്സവം നടന്നു.പി.ടി.എ പ്രസിഡന്റ് മജുംകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്‌മിസ്ട്രസ് യമുന സ്വാഗതം പറഞ്ഞു.നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ ഉദ്ഘാടനം ചെയ്തു‌.ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ് മുഖ്യാഥിതിയായി. വസുന്ധരൻ,സിന്ധുപരമേശ്,അൻവർ,ദീപ.ആർ,ഹരികൃഷ്‌ണൻ.സജുകുമാർ,സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി പ്രദീപ്.സി എന്നിവർ പങ്കെടുത്തു.ക്ലാസ്സുകളിലേക്ക് സെലക്ഷൻ ലഭിച്ച കുട്ടികളുടെ പ്രവേശന നടപടികളും നടന്നുവരുന്നതായി എച്ച്.എം അറിയിച്ചു.