മുനമ്പത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് കീഴടങ്ങി

Tuesday 03 June 2025 4:41 AM IST

വൈപ്പിൻ: ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മുനമ്പം പള്ളിപ്പുറം സെൻ് മേരീസ് ഹൈസ്കൂളിന് സമീപം തൈപ്പറമ്പിൽ സുരേഷാണ് (കുര്യൻ) ഭാര്യ പ്രീതയെ (43)കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായതായി പരിസരവാസികൾ പറയുന്നു. തുടർന്നായിരുന്നു കൊലപാതകം. കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. വീട്ടിനകത്തുവച്ച് കുത്തു കൊണ്ട പ്രീത പ്രാണരക്ഷാർത്ഥം പുറത്തേക്ക് ഇറങ്ങിയോടിയെങ്കിലും സുരേഷ് പിന്തുടർന്നെത്തി വഴിയിലിട്ടും ആക്രമിച്ചു.

എറണാകുളം പനമ്പിള്ളി നഗർ സ്വദേശിയായ പ്രീതയുടെ രണ്ടാംവിവാഹമാണിത്. ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ട്. സുരേഷിന്റേത് വൈകിയുള്ള വിവാഹമാണ്. നേരത്തേ കൽപ്പണിക്കാരനായിരുന്നു. മുനമ്പം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.