ലാബ് ടെക്നിഷ്യൻ ഇന്റർവ്യൂ
Tuesday 03 June 2025 2:48 AM IST
വർക്കല:ഇലകമൺ ഗ്രാമപഞ്ചായത്ത് തോണിപ്പാറ കുടുബാരോഗ്യകേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ തസ്തികയിലേക്കുള്ള കരാർ നിയമന ഇന്റർവ്യൂ 10ന് രാവിലെ 10.30ന് കുടുബാരോഗ്യകേന്ദ്രത്തിൽ നടക്കും. യോഗ്യത:പ്ലസ്ടു (സയൻസ്), പാരാമെഡിക്കൽ അംഗീകാരമുള്ള ഡി.എം.എൽ.ടി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ് , വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ബയോഡേറ്റയും സഹിതം ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.