പഠനോത്സവം

Tuesday 03 June 2025 2:48 AM IST

തിരുവനന്തപുരം: വട്ടപ്പാറ ചിറ്റാഴ എൻ.എസ്.എസ് കരയോഗത്തിന്റെ പഠനോത്സവവും ലഹരി വിരുദ്ധ പ്രചാരണം രണ്ടാംഘട്ടവും മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഗുരുരത്നം ജ്ഞാന തപസി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഹേമചന്ദ്രൻ നായർ,നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് വി.അമ്പിളി,വട്ടപ്പാറ എം.സതീശൻ നായർ,ബി.ജെ.പി വക്താവ് യുവരാജ് ഗോകുൽ,വനിതാ സമാജം പ്രസിഡന്റ് ലേഖ,സെക്രട്ടറി പ്രീതാ ബിനു,ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.