ജലസംഭരണി നിർമ്മാണോദ്ഘാടനം
Tuesday 03 June 2025 1:51 AM IST
ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്തിൽ 49.32 കോടി രൂപയും ആര്യാട് പഞ്ചായത്തിൽ 18.62 കോടി രൂപയും ചെലവഴിച്ച് നിർമ്മിക്കുന്ന ഉന്നതതല ജലസംഭരണിയുടേയും ജല വിതരണ ശൃംഖലയുടേയും നിർമ്മാണ ഉദ്ഘാടനം ഇന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും, മണ്ണഞ്ചേരി പഞ്ചായത്തിലെ ഉദ്ഘാടനം രാവിലെ 10 മണിയ്ക്ക് വളവനാട് പി.എച്ച്.സിക്ക് സമീപവും, ആര്യാട് പഞ്ചായത്തിലെ ഉദ്ഘാടനം 11 മണിക്ക് ആര്യാട് കൈതത്തിൽ ക്ഷേത്രത്തിന് സമീപവുംനടക്കും. പി.പി ചിത്തരഞ്ജൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മുഖ്യാതിഥികളായി കെ.സി.വേണുഗോപാൽ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് എന്നിവർ പങ്കെടുക്കും. ജലവിഭവവകുപ്പ് ചീഫ് എൻജീനീയർ പ്രദീപ് വി.കെ. റിപ്പോർട്ട് അവതരിപ്പിക്കും.