കുട്ടികളെ നല്ല മനുഷ്യരാക്കാൻ ഇന്ന് മുതൽ 'പാഠം ഒന്ന്, നല്ല പാഠം'

Tuesday 03 June 2025 12:00 AM IST

തൃശൂർ: വിദ്യാലയങ്ങൾ തുറന്നു, ഇന്ന് മുതൽ കുട്ടികൾക്ക് ' പാഠം ഒന്ന്, നല്ല പാഠം'. എൽ.പി, യു.പി ക്ലാസുകളിലെയും ഹൈസ്‌കൂൾ ക്ലാസിലെയും വിദ്യാർത്ഥികൾക്ക് ഇന്ന് മുതൽ 13 വരെയുള്ള എട്ട് പ്രവൃത്തി ദിനങ്ങളിൽ കുട്ടികളെ നല്ല മനുഷ്യരാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ ക്ലാസ് നൽകുന്നത്. ലഹരിയും മയക്കുമരുന്നും തടയാനും ദൂഷ്യഫലങ്ങൾ വിശദീകരിക്കുന്നതുമായ ക്ലാസാണ് യു.പി, ഹൈസ്‌കൂൾ തലങ്ങളിൽ നടക്കുക. പൊതുവിഷയങ്ങളിലാകും ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്‌ളാസ്. റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ട്രാഫിക് നിയമങ്ങളും സംബന്ധിച്ച പാഠമാകും നാളെ എല്ലാ തലത്തിലുമുള്ള കുട്ടികൾക്ക് നൽകുക. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ വ്യക്തിശുചിത്വം, പരിസരശുചിത്വം, ഹരിതകാമ്പസ്, സ്‌കൂൾ സൗന്ദര്യവത്കരണം തുടങ്ങിയ ക്ലാസ് നടക്കും. തുടർന്ന് ബക്രീദ് അവധി കഴിഞ്ഞ് ജൂൺ ഒമ്പത് മുതൽ 13 വരെ അടുത്തയാഴ്ചയും ക്ലാസുകൾ നടക്കും.

മറ്റ് ദിവസങ്ങളിലെ ക്ലാസുകൾ

ജൂൺ 9 ആരോഗ്യം, വ്യായാമം, കായികക്ഷമത ജൂൺ 10 ഡിജിറ്റൽ അച്ചടക്കം, സെൽഫോൺ ഉപയോഗം

ജൂൺ 11 പൊതുമുതൽ സംരക്ഷണം

ജൂൺ 12 പരസ്പര സഹകരണത്തിന്റെ പ്രാധാന്യം (എൽ.പി, യു.പി). റാഗിംഗ്, വൈകാരിക നിയന്ത്രണമില്ലായ്മ (ഹൈസ്‌കൂൾ)

ജൂൺ 13 പൊതുക്രോഡീകരണം.

ആരെടുക്കും ക്ലാസ് ?

സ്‌കൂളുകളിൽ 'നല്ല പാഠം' ക്ലാസെടുക്കാൻ റിസോഴ്‌സ് പേഴ്‌സൺമാരുടെ അഭാവം. ഓരോ ദിവസവുമുള്ള എട്ട് പിരീയഡുകളിലും പുസ്തകമെടുക്കാതെ ഈ പാഠം പഠിപ്പിച്ചാൽ കുട്ടികൾക്ക് ബോറടിച്ചേക്കും. കുട്ടികളെ പഠിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ടെങ്കിലും സ്‌കൂൾ റിസോഴ്‌സ് ഗ്രൂപ്പ് (എസ്.ആർ.ജി) ചേർന്നാണ് പഠിപ്പിക്കേണ്ട മറ്റ് വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത്. പുസ്തകങ്ങൾ കൈയിലെടുക്കാതെ കഴിഞ്ഞവർഷം വരെ പഠിച്ച വിഷയങ്ങൾ കുട്ടികൾക്ക് മനസിലായിട്ടുണ്ടോയെന്ന് വിവിധ കളികളിലൂടെ തിരിച്ചറിയുകയും അവരെ പ്രാപ്തരാക്കുകയും ചെയ്യാനുള്ള പഠനക്രമം ചില എസ്.ആർ.ജികൾ ഒരുക്കിയിട്ടുണ്ട്. ട്രാഫിക്, ശുചിത്വം, ലഹരി വിരുദ്ധ ക്ലാസുകൾ പോലുള്ള പ്രത്യേക വിഷയങ്ങളിൽ ക്ലാസെടുക്കുന്നതിന് ഓരോ സ്‌കൂളിലും നിരവധി റിസോഴ്‌സ് പേഴ്‌സൺമാരെ ആവശ്യമുണ്ടെങ്കിലും അഭാവമുണ്ടെന്നാണ് പ്രധാന അദ്ധ്യാപകർ പറയുന്നത്. പൊലീസ്, എക്‌സൈസ് വകുപ്പുകളിൽ വിദ്യാർത്ഥികൾക്കായി ക്ലാസെടുക്കുന്നവരുടെ എണ്ണം കുറവാണ്. ജില്ലയിൽ 1010 സ്‌കൂളുകളും 217 ഹയർ സെക്കൻഡറി സ്‌കൂളുകളുമുണ്ട്. ഇത്രയും സ്‌കൂളുകളിലെ ഓരോ ക്ലാസിലും റിസോഴ്‌സ് പേഴ്‌സൺമാരെ ലഭിക്കുകയെന്നത് നടപ്പാകുന്ന കാര്യമല്ല. സ്‌കൂളുകളിലെ സൗഹൃദ ക്ലബ് കോ ഓർഡിനേറ്റർമാരും മറ്റ് അദ്ധ്യാപകരും ചേർന്നാണ് ക്ലാസ് നയിക്കുന്നത്.

ഇ​ണ​ങ്ങി​യും​ ​പി​ണ​ങ്ങി​യും​ ​കു​രു​ന്നു​കൾ

പ്രൗ​ഢോ​ജ്ജ്വ​ല​മാ​യി​ ​പ്ര​വേ​ശ​നോ​ത്സ​വം​തൃ​ശൂ​ർ​:​ ​മ​ദ്ധ്യ​വേ​ന​ല​വ​ധി​ ​ക​ഴി​ഞ്ഞ് ​അ​ക്ഷ​ര​ ​മു​റ്റ​ത്തേ​ക്ക് ​പ്ര​വേ​ശി​ച്ച​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വ​ര​വേ​ൽ​പ്പ്.​ ​ക​ളി​ചി​രി​ക​ളു​ടെ​ ​ആ​ര​വ​ങ്ങ​ളും​ ​പു​ത്ത​ൻ​ ​പ്ര​തീ​ക്ഷ​ക​ളു​മാ​യി​ ​വി​ദ്യാ​ല​യ​മു​റ്റ​ത്ത് ​അ​ക്ഷ​ര​മ​ധു​രം​ ​നു​ക​രാ​ൻ​ ​അ​വ​രെ​ത്തി.​ ​മാ​താ​പി​താ​ക്ക​ളെ​ ​വി​ട്ടു​പി​രി​ഞ്ഞ​ ​നോ​വും​ ​പ​രി​ഭ​വ​വും​ ​മാ​റ്റി​ ​ക​ളി​ക്കോ​പ്പു​ക​ളു​ടെ​യും​ ​പു​സ്ത​ക​ങ്ങ​ളു​ടെ​യും​ ​നി​റ​ക്കാ​ഴ്ച​ക​ളി​ൽ​ ​ഒ​ന്നു​ചേ​ർ​ന്ന് ​അ​വ​ർ​ ​ഒ​ന്നാം​ ​ത​ര​ത്തി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​നം​ ​ആ​ഘോ​ഷ​മാ​ക്കി.​ ​അ​ങ്ക​ണ​വാ​ടി​ ​ഒ​ഴി​കെ​യു​ള്ള​ ​എ​ല്ലാ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​ഇ​ന്ന​ലെ​യാ​യി​രു​ന്നു​ ​പ്ര​വേ​ശ​നോ​ത്സ​വം.​ ​അ​ദ്ധ്യാ​പ​ക​രു​ടെ​യും​ ​പി.​ടി.​എ​ ​ക​മ്മി​റ്റി​ക​ളു​ടെ​യും​ ​ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കു​ട്ടി​ക​ളെ​ ​ബ​ലൂ​ണു​ക​ൾ​ ​ന​ൽ​കി​യും​ ​മ​ധു​രം​ ​ന​ൽ​കി​യും​ ​സ്വീ​ക​രി​ച്ചു.​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​ന​ത്തി​ന് ​ശേ​ഷ​മാ​ണ് ​ജി​ല്ലാ​ത​ല​ങ്ങ​ളി​ൽ​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​തു​ട​ക്കം​ ​കു​റി​ച്ച​ത്.

കാ​ൽ​ ​ല​ക്ഷം​ ​കു​ട്ടി​ക​ൾ​ ​ഒ​ന്നാം​ ​ക്ലാ​സിൽ

ഇ​ത്ത​വ​ണ​ ​ഒ​ന്നാം​ ​ക്ലാ​സി​ലേ​ക്ക് ​എ​യ്ഡ​ഡ്,​ ​അ​ൺ​ ​എ​യ്ഡ​ഡ്,​ ​സ​ർ​ക്കാ​ർ​ ​സ്‌​കൂ​ളു​ക​ളി​ലാ​യി​ ​ജി​ല്ല​യി​ൽ​ ​കാ​ൽ​ ​ല​ക്ഷം​ ​കു​ട്ടി​ക​ളാ​ണ് ​ഒ​ന്നാം​ ​ക്ലാ​സി​ൽ​ ​ചേ​ർ​ന്ന​ത്.

വ​ർ​ണാ​ഭ​മാ​യി​ ​ജി​ല്ലാ​ ​പ്ര​വേ​ശ​നോ​ത്സ​വം

വ​ർ​ണാ​ഭ​മാ​യ​ ​ഘോ​ഷ​യാ​ത്ര​യ്ക്ക് ​ശേ​ഷം​ ​പു​ത്തൂ​ർ​ ​ഗ​വ.​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​‌​ഡ​റി​ ​സ്‌​കൂ​ളി​ൽ​ ​ന​ട​ന്ന​ ​ജി​ല്ലാ​ത​ല​ ​പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​ർ​വ​ഹി​ച്ച​ ​സം​സ്ഥാ​ന​ത​ല​ ​പ്ര​വേ​ശ​നോ​ത്സ​വ​ ​ഉ​ദ്ഘാ​ട​നം​ ​ത​ത്സ​മ​യം​ ​പ്ര​ദ​ർ​ശി​പ്പി​ച്ചു.​ ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​വി.​എ​സ്.​പ്രി​ൻ​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അ​ർ​ജു​ൻ​ ​പാ​ണ്ഡ്യ​ൻ,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ല​താ​ ​ച​ന്ദ്ര​ൻ,​ ​ഒ​ല്ലൂ​ക്ക​ര​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കെ.​ആ​ർ.​ര​വി,​ ​പു​ത്തൂ​ർ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​മി​നി​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,​ ​ജി​ല്ലാ​ ​വി​ദ്യാ​ഭ്യാ​സ​ ​ഓ​ഫീ​സ​ർ​ ​രോ​ഹി​ത് ​ന​ന്ദ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി.​ ​ഡോ.​ ​എ​ൻ.​ജെ.​ബി​നോ​യ് ​പ​ദ്ധ​തി​ ​വി​ശ​ദീ​ക​ര​ണം​ ​ന​ട​ത്തി.​ ​പ്ര​വേ​ശ​നോ​ത്സ​വ​ ​ഗാ​ന​ത്തി​ന്റെ​ ​നൃ​ത്താ​വി​ഷ്‌​കാ​രം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​അ​വ​ത​രി​പ്പി​ച്ചു.

വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്തി​ന്റെ​ ​അ​ല​കും​ ​പി​ടി​യും​ ​മാ​റി പൊ​തു​ ​വി​ദ്യാ​ഭ്യാ​സ​ ​സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ലൂ​ടെ​ ​കേ​ര​ള​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്തി​ന്റെ​ ​അ​ല​കും​ ​പി​ടി​യും​ ​മാ​റി​യ​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​ഏ​ത് ​വി​ദ്യാ​ല​യ​ത്തി​ലെ​ത്തി​യാ​ലും​ ​കാ​ണാം.​ ​വി​ദ്യാ​ഭ്യാ​സം​ ​കേ​വ​ലം​ ​പ​രീ​ക്ഷ​യ്ക്ക് ​മാ​ർ​ക്ക് ​വാ​ങ്ങാ​ൻ​ ​കു​ട്ടി​ക​ളെ​ ​പ്രേ​രി​പ്പി​ക്കേ​ണ്ട​ ​അ​ടി​ത്ത​റ​യ​ല്ല.​ ​മ​റി​ച്ച് ​സ​മൂ​ഹ​ത്തി​ൽ​ ​വി​വേ​ക​ത്തോ​ടെ​യും​ ​വി​വ​ര​ത്തോ​ടെ​യും​ ​വി​ജ്ഞാ​ന​ത്തോ​ടെ​യും​ ​വി​വേ​ച​ന​ര​ഹി​ത​മാ​യും​ ​ഇ​ട​പെ​ടാ​ൻ​ ​ക​ഴി​യു​ന്ന​ ​ഒ​രു​ ​സ​മൂ​ഹ​ത്തെ​ ​വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​ള്ള​ ​അ​ടി​സ്ഥാ​ന​പ​ര​മാ​യ​ ​ധാ​ര​ണ​യാ​ണെ​ന്ന് ​തി​രി​ച്ച​റി​യാ​ൻ​ ​ക​ഴി​യ​ണം. -​മ​ന്ത്രി​ ​കെ.​രാ​ജൻ