കാരയൂര്‍ സ്കൂളിൽ പ്രവേശനോത്സവം
Tuesday 03 June 2025 12:03 AM IST
ഗുരുവായൂർ: നഗരസഭാതല പ്രവേശനോത്സവം കാരയൂർ ജി.എൽ.പി സ്‌കൂളിൽ എൻ.കെ.അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രീപ്രൈമറി സ്‌കൂൾ വർണക്കൂടാരത്തിന്റെ ഉദ്ഘാടനവും നഗരസഭാതല വിജ്ഞാനോത്സവവും എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൻ അനീഷമ ഷനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.സായിനാഥൻ, എ.എം.ഷെഫീർ, ഷൈലജ സുധൻ, ബിന്ദു അജിത് കുമാർ, എ.ഇ.ഒ പി.എം.ജയശ്രീ, എം.ടി.സംഗീത, ടി.എസ്.അജിത, പി.ടി.എ പ്രസിഡന്റ് എം.സി.സരിത, വൃന്ദ രാമൻ, കെ.എ.സുകുമാരൻ, സി.കെ.രമണി, പി.ആർ.മഞ്ജു എന്നിവർ സംസാരിച്ചു. മുൻ കൗൺസിലറായ ചിത്രകാരൻ ടി.കെ.സ്വരാജിന്റെ നേതൃത്വത്തിലാണ് വർണക്കൂടാരം ഒരുക്കിയത്.