ബ്രാഞ്ച് ഉദ്ഘടനം അഞ്ചിന്

Tuesday 03 June 2025 12:03 AM IST

മാള: കൊടുങ്ങല്ലൂർ താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പൊയ്യ ബ്രാഞ്ചിന്റെ ഉദ്ഘാടനം 5ന് വൈകിട്ട് 4ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും. ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയാകും.

വി.ആർ.സുനിൽകുമാർ എം.എൽ.എ കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്യും. അഡ്വ. ഷാജി മോഹൻ സ്‌ട്രോംഗ് റൂം

ഉദ്ഘാടനവും മുൻ എം.എൽ.എ ടി.യു.രാധാകൃഷ്ണൻ ക്യാഷ് കൗണ്ടർ ഉദ്ഘാടനവും നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് ആദ്യ ഡെപ്പോസിറ്റ് സ്വീകരിക്കും. ടി.എ.നവാസ് ഉപഹാര സമർപ്പണം നടത്തും. ബാങ്ക് പ്രസിഡന്റ് ടി.എം.നാസർ അധ്യക്ഷനാകും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ടി.എം.നാസർ, സി.ജി.ചെന്താമരാക്ഷൻ, വക്കച്ചൻ അംബൂക്കൻ,​ എം.ജെ.മിനി എന്നിവർ അറിയിച്ചു.