നടപടിയില്ലെന്ന് കോൺഗ്രസ്
Tuesday 03 June 2025 12:04 AM IST
തൃശൂർ: മുണ്ടൂർ - അവണൂർ മെഡിക്കൽ കോളേജ് പി.ഡബ്‌ള്യു.ഡി റോഡിന് കുറുകെ ജൽജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ പൊളിച്ച എട്ട് ഭാഗങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടത് പുഴയ്ക്കൽ ഡിവിഷൻ അസി. എൻജിനിയറെയും വാട്ടർ അതോറിറ്റി നാട്ടിക ഡിവിഷൻ അസി. എൻജിനിയറെയും അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കോൺഗ്രസ്. കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്തിന്റെ നേതൃത്വത്തിൽ സുരേഷ് അവണൂർ, ഐ.ആർ.മണികണ്ഠൻ, എം.വി.സുകുമാരൻ, വി.രാമകൃഷ്ണൻ, കെ.സി.രമേഷ്, കെ.വി.കിഷോർ എന്നിവരുടെ നേതൃത്വത്തിൽ താത്കാലികമായി കുഴി അടച്ചു. മരണക്കുഴികൾ നികത്തുന്നതിന് നടപടി എടുത്തില്ലെങ്കിൽ അസി. എക്‌സിക്യൂട്ടീവ് ഓഫീസറെ ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.