പനമുക്ക് റോഡ് സമർപ്പിച്ചു

Tuesday 03 June 2025 12:06 AM IST

തൃശൂർ: മുനിസിപ്പൽ കോർപ്പറേഷൻ പനമുക്ക് 43ാം ഡിവിഷനിലെ പനമുക്ക് ബി.എം ആൻഡ് ബി.സി റോഡ് രണ്ടാംഘട്ട സമർപ്പണം മന്ത്രി കെ.രാജൻ നിർവഹിച്ചു. കോർപ്പറേഷൻ കർമ്മ പദ്ധതിയിൽ 2.5 കോടി രൂപ ചെലവഴിച്ചാണ് സംഗമം മുതൽ വട്ടപ്പിന്നി ജംഗ്ഷൻ വരെ നീളുന്ന രണ്ടാംഘട്ട നിർമ്മാണം പൂർത്തിയാക്കിയത്. കൂർക്കഞ്ചേരി പ്രദേശത്തെ വികസന പ്രവർത്തനങ്ങളുടെ പരിച്ഛേദത്തിനൊപ്പം പലയിടത്തും കാണാത്ത വികസന പ്രവർത്തനങ്ങൾകൂടി 43ാം ഡിവിഷനിൽ കാണാനാകുമെന്ന് മന്ത്രി പറഞ്ഞു. മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ എ.ആർ.രാഹുൽനാഥ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ആർ.കണ്ണൻ, എം.പി.ജോർജ്, മോഹൻദാസ്, കെ.വി.വിമൽ, സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.