പഠനോപകരണ വിതരണം
Tuesday 03 June 2025 12:08 AM IST
കുന്നംകുളം: തലക്കോട്ടുകര മാനവ സേവാ മഠം ട്രസ്റ്റ് ജൈവകൃഷി കർഷക ഷീജ ഗുരുവായൂരിനെ ആദരിച്ചു. എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും അർഹരായ കുട്ടികൾക്ക് പഠനോപകരണ വിതരണവും നടത്തി. ട്രസ്റ്റ് ചെയർമാൻ എ.എസ്.കൃഷ്ണദാസിന്റെ അധ്യക്ഷതയിൽ ചതുരോദയ പുരസ്‌കാര ജേതാവും സിനി ആർട്ടിസ്റ്റുമായ ചന്ദ്രശേഖരൻ പുതുശ്ശേരി ഉദ്ഘാടനവും സാമൂഹ്യ പ്രവർത്തകൻ ബാലകൃഷ്ണൻ പന്നിത്തടം പഠനോപകരണ കിറ്റ് വിതരണവും നടത്തി. രക്ഷാധികാരി വി.വി.രാജൻ, ട്രഷറർ എം.ആർ.ശശിധരൻ, ലോഹിദാസൻ പുതുശ്ശേരി, ശോഭന ലക്ഷ്മണൻ, ശാന്താരാജൻ രതി ഇയാൽ എന്നിവർ പ്രസംഗിച്ചു. കൺവീനർ എ.സി.സുനിൽകുമാർ സ്വാഗതവും ഇ.എം.ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.