സ്പീക്കർ എ.എൻ.ഷംസീർ ദക്ഷിണകൊറിയ സന്ദർശിച്ചു
തിരുവനന്തപുരം:68-ാമത് കോമൺവെൽത്ത് പാർലമെന്ററി കോൺഫറസിന്റെ ഭാഗമായ പ്രീ കോൺഫെറൻസ് ടൂറിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ദക്ഷിണ കൊറിയ സന്ദർശിച്ചു.ഇന്ത്യൻ അംബാസഡർ അമിത് കുമാറിന്റെ ക്ഷണമനുസരിച്ച് അദ്ദേഹം സോളിലെ ഇന്ത്യൻ എംബസി സന്ദർശിച്ചു.
ദക്ഷിണ കൊറിയയിൽ നിലവിൽ ഏകദേശം 18,000 ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 250 പേർ മലയാളികളാണ്. കൊറിയൻ ഭാഷ പഠിക്കുന്നവർക്ക് അവിടെ ധാരാളം തൊഴിലവസരങ്ങളുണ്ട്. കൊച്ചിൻ പോർട്ടുമായി ബന്ധപ്പെട്ട ചില സുപ്രധാന വിഷയങ്ങളും ചർച്ച ചെയ്തു. കപ്പൽ നിർമ്മാണം പോലുള്ള മേഖലകളിൽ ദക്ഷിണ കൊറിയ ഇന്ത്യയുമായും പ്രത്യേകിച്ച് കേരളവുമായും സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട പ്രാഥമിക നീക്കങ്ങൾ നടന്നു വരുകയാണ്. മറൈൻ ടെക്‌നോളജി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉന്നത പഠനത്തിനായി ധാരാളം ഇന്ത്യൻ വിദ്യാർത്ഥികൾ ദക്ഷിണ കൊറിയ തിരഞ്ഞെടുക്കുന്നുണ്ടെന്ന് അംബാസഡർ അറിയിച്ചു.ഇന്ത്യൻ എംബസി നൽകിയ സ്വീകരണത്തിന് സ്പീക്കർ നന്ദി പറഞ്ഞു..