കെ.ജി.ഒ.യു ഭാരവാഹികൾ ചുമതലയേറ്റു

Tuesday 03 June 2025 2:21 AM IST

തിരുവനന്തപുരം: കേരള ഗസ​റ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെ.ജി.ഒ.യു) സംസ്ഥാന ഭാരവാഹികളായി കെ.സി.സുബ്രഹ്മണ്യൻ (പ്രസിഡന്റ്), ബി.ഗോപകുമാർ (ജനറൽ സെക്രട്ടറി) ഡോ.ആർ.രാജേഷ് (ട്രഷറർ) എന്നിവർ ചുമതലയേറ്റു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ എസ്.നൗഷാദ്, ഡോ.ജി.പി.പദ്മകുമാർ, എ.നിസാമുദീൻ, പി.ജി.പ്രകാശ്, ജി.എസ്.പ്രശാന്ത്, പി.അനിൽ കുമാർ, എം.പി.എൽദോ, മനോജ് തുടങ്ങിയവർ സംസാരിച്ചു.